മൈസൂരിൽ മയക്കുമരുന്ന് നിർമ്മാണ ഫാക്ടറിയിൽ റെയ്ഡ്; MDMA നിർമ്മിക്കാൻ ഉപയോഗിക്കുന്ന 37 കിലോ ദ്രാവകവും 13 കിലോ MDMA യും പിടിച്ചെടുത്ത് പോലീസ്

സംഭവത്തിൽ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു
Drug party
Published on

ബാംഗ്ലൂർ: മൈസൂരിലെ ഔട്ടർ റിംഗ് റോഡിലുള്ള മയക്കുമരുന്ന് നിർമ്മാണ ഫാക്ടറിയിൽ റെയ്ഡ് നടത്തി പോലീസ്. മഹാരാഷ്ട്ര പോലീസും മൈസൂരു പോലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്(MDMA) . ഇവിടെ നിന്നും അന്താരാഷ്ട്ര വിപണിയിൽ 100 കോടിയിലധികം വിലവരുന്ന 13 കിലോ എംഡിഎംഎയും എംഡിഎംഎ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 37 കിലോ ദ്രാവകവും പോലീസ് പിടിച്ചെടുത്തു.

സംഭവത്തിൽ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. മാത്രമല്ല; ഫാക്ടറി പരിധിയിലുള്ള നരസിംഹരാജ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ലക്ഷ്മികാന്ത് തലവാറിനെ കൃത്യവിലോപത്തിന് മൈസൂരു സിറ്റി കമ്മീഷണർ സസ്പെൻഡ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പോലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com