ന്യൂഡൽഹി : രാഹുൽ ഗാന്ധി വോട്ട് ചോറി ആരോപണത്തിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കുന്നു. അദ്ദേഹം സത്യവാങമൂലം നൽകില്ല. കൂടുതൽ സംസ്ഥാനങ്ങളിലെ ക്രമക്കേടുകൾ പുറത്തു കൊണ്ടുവരാനാണ് നീക്കമിടുന്നത്. ( Rahul Gandhi's Voter Adhikar Yatra)
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം വർധിപ്പിക്കാനും നീക്കമുണ്ട്. രാഹുലിന് നിലപാട് തിരുത്താൻ കമ്മീഷൻ ഒരാഴ്ചത്തെ കാലാവധിയാണ് നൽകിയത്.
അദ്ദേഹം നയിക്കുന്ന വോട്ടർ അധികാർ യാത്ര ഇന്ന് ബിഹാറിലെ ഔറംഗാബാദിൽ നിന്ന് ആരംഭിക്കുകയും ഗയയിൽ അവസാനിക്കുകയും ചെയ്യും.