
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ സോഷ്യൽ മീഡിയ സാന്നിധ്യം വർദ്ധിച്ചു വരുന്നതായി കേന്ദ്ര ആഭന്തര മന്ത്രി അമിത് ഷാ(Union Home Minister Amit Shah). തെരഞ്ഞെടുപ്പ് പരാജയങ്ങളെ തുടർന്ന് രാഹുൽ ഗാന്ധി നിരാശ നേരിടുന്നതായും ഇന്ത്യൻ നാഷണൽ കോൺഗ്രസ് സോഷ്യൽ മീഡിയ വഴി ജനങ്ങൾക്കിടയിൽ ഒരു മിഥ്യാധാരണ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ജനസമ്പർക്ക പരിപാടികളുടെ റീലുകൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. രാഹുൽ ഗാന്ധി നടത്തിയ ജനസമ്പർക്ക പരിപാടികളുടെ വിവിധ വീഡിയോ റീലുകളെക്കുറിച്ച് ആഭ്യന്തരമന്ത്രി എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് വിമർശനമുണ്ടായത്.