
പട്‌ന: ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിതരണം ചെയ്യുന്ന സാനിറ്ററി പാഡുകളിൽ രാഹുൽ ഗാന്ധിയുടെ ചിത്രം പതിപ്പിച്ചത് വിവാദമാകുന്നു(Rahul Gandhi). ഇത്തരം പ്രവർത്തനങ്ങൾ രാഹുൽ ഗാന്ധിയുടെ മാനസികമായി പാപ്പരത്തത്തെയാണ് സൂചിപ്പിക്കുന്നതെന്നും രാഹുൽ ഗാന്ധി അതിന്റെ ഇരയാണെന്നും എൻ.ഡി.എ ആരോപിച്ചു. വിവിധ ഭാഗങ്ങളിൽ നിന്നും വിമര്ശനം ഉയർന്നതോടെ രാഹുൽ ഗാന്ധിയും കോൺഗ്രസ്സും വീട്ടിൽ വീണിരിക്കുകയാണ്.
അതേസമയം സാനിറ്ററി പാഡിൽ, രാഹുലിന്റെ ചിത്രത്തോടൊപ്പം, 'നാരി ന്യായ്, മഹിളാ സമ്മാൻ' എന്ന മുദ്രാവാക്യവും 'മയി ബഹിൻ മാൻ യോജന'യുടെ പ്രചാരണവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ നിർദ്ധനരായ സ്ത്രീകൾക്ക് 2500 രൂപ ഓണറേറിയം നൽകുമെന്ന വാഗ്ദാനവും പാക്കറ്റിൽ എഴുതിയിട്ടുണ്ട്. ബീഹാർ തിരഞ്ഞെടുപ്പിന് ലക്ഷ്യം വച്ച് സ്ത്രീ വോട്ടർമാരെ ആകർഷിക്കാനുള്ള തന്ത്രമായാണ് കോൺഗ്രസിന്റെ പുതിയ സംരംഭത്തെ മറ്റു പാർട്ടിക്കാർ കാണുന്നത്.