രാഹുൽ ഗാന്ധിയുടെ 'ഹൈഡ്രജൻ ബോംബ്': ഹരിയാനയിലെ വയോധിക വോട്ട് ചെയ്തത് ഒരു തവണ മാത്രം; ചിത്രം ആവർത്തിച്ചത് സാങ്കേതിക പ്രശ്‌നം, ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത് കോൺഗ്രസിനെന്നും റിപ്പോർട്ട് | Rahul Gandhi

റിപ്പോർട്ടുകൾ അനുസരിച്ച്, കൗറിന്റെ ചിത്രം നൽകിയിരിക്കുന്നത് യഥാർത്ഥ വോട്ടർമാരുടെ പേരിന് നേരയാണ്.
രാഹുൽ ഗാന്ധിയുടെ 'ഹൈഡ്രജൻ ബോംബ്': ഹരിയാനയിലെ വയോധിക വോട്ട് ചെയ്തത് ഒരു തവണ മാത്രം; ചിത്രം ആവർത്തിച്ചത് സാങ്കേതിക പ്രശ്‌നം, ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത് കോൺഗ്രസിനെന്നും റിപ്പോർട്ട് | Rahul Gandhi
Published on

ചണ്ഡീഗഢ്: ഹരിയാനയിലെ ഒരു ബൂത്തിൽ ഒരാൾ 223 തവണ വോട്ട് ചെയ്തു എന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി, വോട്ടർ പട്ടികയിൽ ചിത്രം ആവർത്തിച്ചു വന്ന വയോധിക. താൻ ഒരു തവണ മാത്രമാണ് വോട്ട് ചെയ്തതെന്നാണ് 75 വയസ്സുള്ള ചരൺജീത് കൗർ ഇംഗ്ലീഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.(Rahul Gandhi's 'Hydrogen Bomb', Elderly woman in Haryana voted only once; technical glitch caused image to be repeated)

ഹരിയാനയിലെ ഒരു ബൂത്തിലെ വോട്ടർ പട്ടികയിൽ ചരൺജീത് കൗറിന്റെ ചിത്രം 223 തവണ ആവർത്തിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചത്. 'ഇവർ എത്ര തവണ വോട്ട് ചെയ്തുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണം' എന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

താൻ ഒരു തവണ മാത്രമാണ് വോട്ട് ചെയ്തതെന്നാണ് ചരൺജീത് കൗർ സ്ഥിരീകരിച്ചത്. വോട്ടർ പട്ടികയിൽ തന്റെ ചിത്രം ആവർത്തിച്ച് വരുന്നത് പത്തു കൊല്ലമായുള്ള പ്രശ്നമാണെന്നും അവർ കൂട്ടിച്ചേർത്തു.

മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച്, കൗറിന്റെ ചിത്രം നൽകിയിരിക്കുന്നത് യഥാർത്ഥ വോട്ടർമാരുടെ പേരിന് നേരയാണ്. വോട്ടർ ഐഡി കാണിച്ച് ഇവരിൽ പലരും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഈ വിവാദമുയർന്ന ഗ്രാമത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത് കോൺഗ്രസിനാണ് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വോട്ടർ പട്ടികയിലെ ഈ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയുള്ള രാഹുൽ ഗാന്ധിയുടെ ആരോപണം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നെങ്കിലും, വോട്ടർ തന്നെ വിശദീകരണം നൽകിയതോടെ വിവാദത്തിന്റെ ദിശ മാറിയിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com