ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലിൽ സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പേപ്പറില്‍ നല്‍കിയ സംഭവം വിവാദത്തില്‍. ഷിയോപൂര്‍ ജില്ലയിലെ വിജയപൂരിലെ ഹാള്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ, രാഹുല്‍ ഗാന്ധി ഉള്‍പ്പടെ നിരവധി പേര്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. (Rahul Gandhi)
വിവരം അറിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇരുപത് വര്‍ഷത്തെ ബിജെപി ഭരണത്തിനിടെ കുട്ടികളുടെ പ്ലേറ്റുകള്‍ പോലും മോഷ്ടിക്കപ്പെട്ടു. ഭാവിഭാഗ്ദാനങ്ങള്‍ക്ക് പാത്രം നല്‍കാത്തത് ദയനീയമാണെന്നും രാഹുല്‍ ഗാന്ധി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.