
ന്യൂഡൽഹി: ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് മോഷണ ആരോപണത്തിൽ വിമർശിച്ച് ബിജെപി മന്ത്രി അനിൽ വിജ്(Rahul Gandhi). സ്വന്തം രാജ്യത്ത് ആറ്റം ബോംബുകളും ഹൈഡ്രജൻ ബോംബുകളും വർഷിക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയക്കാരനാണ് രാഹുൽ ഗാന്ധിയെന്നാണ് വിജ് പറഞ്ഞത്.
മഹാരാഷ്ട്രയിലെ രജുര മണ്ഡലത്തിൽ ഓട്ടോമേറ്റഡ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വ്യാജമായി വോട്ടർമാരെ ചേർത്തതായി കോൺഗ്രസ് എംപി ആരോപിച്ചതിന് പിന്നാലെയാണ് ബിജെപി മന്ത്രിയുടെ പ്രതികരണം പുറത്തു വന്നത്. അതേസമയം രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും നിഷേധിച്ചു.