ഡൽഹി : തനിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകർക്ക് മിഠായി നൽകി ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ബിഹാറിലെ ആരയിൽ വെച്ചാണ് യുവമോർച്ച പ്രവർത്തകർ രാഹുലിന്റെ യാത്രക്ക് നേരെ കരിങ്കൊടി വീശിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മാതാവിനെയും അപമാനിക്കുന്ന പരാമർശങ്ങൾ ബിഹാറിൽ രാഹുൽ ഗാന്ധി പങ്കെടുത്ത റാലിയിൽ ചിലർ നടത്തിയെന്ന് ആരോപിച്ചായിരുന്നു യുവമോർച്ച പ്രതിഷേധം.വാഹനം നിർത്തി പ്രതിഷേധക്കാരെ അടുത്തേക്ക് വിളിച്ച രാഹുൽ ഗാന്ധി അവർക്ക് ചോക്ലേറ്റ് നൽകുകയായിരുന്നു.ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വോട്ടർ അധികാർ യാത്രക്കിടെ ഒരു കോൺഗ്രസ് പ്രവർത്തകൻ പ്രധാനമന്ത്രിക്കും മാതാവിനുമെതിരെ മോശം വാക്കുകൾ ഉപയോഗിച്ചെന്നാണ് ബിജെപിയുടെ ആരോപണം. ബിജെപി നേതാവിന്റെ പരാതിയിൽ രാഹുലിനെതിരെ പൊലീസ് കേസെടുത്തിരുന്നു.ബിജെപി നേതാവായ കൃഷ്ണ സിങ് കല്ലുവിന്റെ പരാതിയിൽ പട്‌നയിലെ ഗാന്ധി മൈതാൻ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.