
ലക്നോ: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പിഴയിട്ട് കോടതി. സവർക്കർക്കെതിരെ അപകീർത്തിപ്പെടുത്തുന്ന പ്രസംഗം നടത്തിയ കേസിൽ പലതവണ സമൻസ് ലഭിച്ചിട്ടും ഹാജരാകാത്തതിനാണ് 200 രൂപ ലക്നോ കോടതി പിഴയിട്ടത്.
2022 നവംബറിൽ രാഹുൽ ഗാന്ധിജിയുടെ ഭാരത് ജോഡോ യാത്രാ കാമ്പെയ്നിൻ്റെ ഭാഗമായി മഹാരാഷ്ട്രയിലെ അകോലയിൽ നടന്ന റാലിയിൽ സവർക്കറിനെക്കുറിച്ച് അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നാണ് കേസ്.ലക്നോ അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് അലോക് വർമയാണ് രാഹുലിന് പിഴ ചുമത്തിയത്.