ന്യൂഡൽഹി : വോട്ടു മോഷണവും വോട്ടർ പട്ടിക ക്രമക്കേടും സംബന്ധിച്ച് പ്രതിഷേധം ശക്തമാക്കി രാഹുൽ ഗാന്ധി. അദ്ദേഹം ഇതേക്കുറിച്ച് വീഡിയോയുമായി രംഗത്തെത്തി. നിങ്ങളുടെ വോട്ടും അവകാശങ്ങളും സ്വത്വവും മോഷ്ടിക്കപ്പെട്ടേക്കാമെന്നാണ് രാഹുൽ പറഞ്ഞത്. (Rahul Gandhi against EC)
സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. തെരഞ്ഞെടുപ്പ് കമ്മീഷനും രാഹുൽ ഗാന്ധിയും നേർക്ക് നേർ പോരാട്ടമാണ് നിലവിൽ നടക്കുന്നത്.