
ന്യൂഡൽഹി : അധ്യാപകൻ്റെ പീഡനം മൂലം ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ബി ജെ പിയെ വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി. ബി ജെ പി പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നാണ് അദ്ദേഹം ആരോപിച്ചത്.(Rahul Gandhi against BJP)
നീതി ഉറപ്പാക്കേണ്ടതിന് പകരം വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തുകയും, ആവർത്തിച്ച് അപമാനിക്കുകയും ചെയ്തുവെന്ന് പറഞ്ഞ അദ്ദേഹം, പെൺകുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ബി ജെ പി ആണെന്നും കൂട്ടിച്ചേർത്തു.