
ഭുവനേശ്വർ: ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി "മഹാരാഷ്ട്രയിലെന്നപോലെ ബീഹാറിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്യാൻ ബിജെപി ശ്രമിക്കുന്നു" എന്ന് ആരോപിച്ചു.(Rahul Gandhi against BJP)
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപി "ഹൈജാക്ക്" ചെയ്യുന്നതിൽ നിന്ന് തടയാൻ ഇന്ത്യാ ബ്ലോക്ക് പാർട്ടികൾ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയെപ്പോലെ, ബീഹാറിലും തിരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്യാൻ ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നും, രാജ്യമെമ്പാടും ബിജെപി നമ്മുടെ ഭരണഘടനയെ ആക്രമിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.