ഭീകരർ ക്ഷേത്രത്തിനു നേരെ ആക്രമണം നടത്തിയത് രണ്ടു തവണ; ഇന്നും ഭീകരാക്രമണത്തിൻ്റെ രക്തസാക്ഷിയായ നിലകൊള്ളുന്ന രഘുനാഥ ക്ഷേത്രം|Raghunath Temple

ഭക്തിയുടെയും പോരാട്ടത്തിന്റെയും അടയാളമായി മാറിയ രഘുനാഥ ക്ഷേത്രം
Raghunath Temple
Published on

ജമ്മുവിന്റെ ഹൃദയഭാഗത്ത്, അവിടുത്തെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയം എന്ന ഖ്യാതി സ്വന്തമാക്കിയ ഒരു ക്ഷേത്രമുണ്ട്. ഭക്തിയുടെയും പോരാട്ടത്തിന്റെയും അടയാളമായി മാറിയ രഘുനാഥ ക്ഷേത്രം (Raghunath Temple). ദശകങ്ങളായി ജമ്മുവിന്റെ മണ്ണ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളയാണ് തീവ്രവാദി ആക്രമണൾ. രഘുനാഥ ക്ഷേത്രവും തീവ്രവാദ ആക്രമണത്തിന്റെ ജ്വലിക്കുന്ന രക്തസാക്ഷിയാണ്. രണ്ടു തവണയാണ് ആയുധധാരികളായ അക്രമികൾ ക്ഷേത്രത്തിലേക്ക് ഇരച്ചു കയറിത്. എന്നാൽ അതൊക്കെയും നേരിട്ട് ഇന്നും ഈ ക്ഷേത്രം പോരാട്ടത്തിന്റെ ഏടായി നിലകൊള്ളുന്നു.

ജമ്മുവിലെ മഹാരാജാവായിരുന്ന ഗുലാബ് സിംഗും മകൻ മഹാരാജ് രൺബീർ സിംഗും ചേർന്നാണ് ക്ഷേത്രം പണിയുന്നത്. 1853-1860 കാലഘട്ടത്തിനിടയിലാണ് ക്ഷേത്ര സമുച്ചയം പണിതീർത്തത്. ഏഴ് വ്യത്യസ്ത ആരാധനാലയങ്ങൾ ഉൾക്കൊള്ളുന്ന ക്ഷേത്രത്തിലെ പ്രധാന ആരാധന മൂർത്തി മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമനാണ്. രഘുനാഥൻ എന്നാൽ ശ്രീമാൻ എന്നാണ്. വൈഷ്ണവ സമ്പ്രദായത്തിന്റെ വേരുകൾ ക്ഷേത്രത്തിന്റെ ആത്മീയ തലത്തിന് കൂടുതൽ മിഴിവേകുന്നു.

ക്ഷേത്ര സമുച്ചയത്തിന്റെ ഏറ്റവും ശ്രദ്ദേയമായ ഘടകം ക്ഷേത്രത്തിലെ ഏഴു ശിഖരങ്ങളാണ്. ശോഭനമായ ഏഴ് ശിഖരങ്ങൾ ക്ഷേത്രത്തിന്റെ ആകാശചുംബന ശില്പസൗന്ദര്യത്തെ പ്രതിഫലിപ്പിക്കുന്നു. ക്ഷേത്രത്തിന്റെ പ്രധാന കവാടം മഹാരാജ രൺബീർ സിംഗിന്റെ ചിത്രവും ഹനുമാന്റെ ദിവ്യ പ്രതിമയും അണിനിരത്തിയാണ് അലങ്കരിച്ചിരിക്കുന്നത്. ക്ഷേത്രം സംബന്ധിച്ചുള്ള ഒരു പുരാണകഥ പ്രകാരം, ഇവിടെ ആരാധിക്കപ്പെടുന്ന ദേവതകൾ ഓരോരുത്തരും രാമായണത്തിലെ ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്രീരാമനെ ആരാധിക്കുന്ന ഈ ക്ഷേത്രം, കുളുവിലെ രാജാവായ ജഗത് സിംഗിന്റെ ഒരു വലിയ പാപത്തിന് പരിഹാരമായി നിർമ്മിച്ചതാണെന്നാണ് വിശ്വാസം. രാമായണത്തിലെ വിവരങ്ങൾ അനുസരിച്ച്, ക്ഷേത്രത്തിലെ പ്രധാന വിഗ്രഹം ശ്രീരാമന്റെ ജന്മഭൂമിയായ അയോധ്യയിൽ നിന്ന് കൊണ്ടുവന്നതാണെന്നും പറയപ്പെടുന്നു. രഘുനാഥ ക്ഷേത്രത്തിന്റെ ശിൽപവൈഭവത്തിൽ മുഗൾ ശൈലിയിലാണ് പണിതിരിക്കുന്നത്. ഈ ശിൽപങ്ങളുടെ നിഗൂഢതയും സുന്ദരതയും സന്ദർശകരെ ക്ഷേത്രത്തിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകമാണ്.

2002 ലെ ഭീകരാക്രമണം

2002 ൽ രണ്ടു തവണയാണ് ക്ഷേത്രത്തിന് നേരെ ഭീകരർ ആക്രമണം അഴിച്ചുവിടുന്നത്. 2002 മാർച്ച് 30 ന് രണ്ട് ചാവേറുകൾ ക്ഷേത്രം ആക്രമിക്കുന്നു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ പതിനൊന്ന് പേർക്ക് അന്ന് ജീവൻ നഷ്ട്ടപ്പെട്ടു, 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാവിലെ 10:20 ഓടെയാണ് ആക്രമണം നടന്നത്. ഭീകരർ എത്തി കാവൽക്കാർക്ക് നേരെ വെടിയുതിർക്കുന്നു. ശേഷം, അക്രമികൾ ക്ഷേത്രത്തിലേക്ക് ഇരച്ചുകയറി, ഗ്രനേഡ് എറിഞ്ഞു, വിശ്വാസികൾക്ക് നേരെ വെടിയുതിർത്തു. തുടർന്ന് ഒരു ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

2002 നവംബർ 24 ന് രണ്ടാമത്തെ ആക്രമണം അരങ്ങേറി. ആദ്യത്തേതിന് സമാനമായിരുന്നു രണ്ടാമത്തെ ആക്രമണവും. അന്ന് ചാവേറുകളുടെ ആക്രമണത്തിൽ 14 പേർക്കാണ് ജീവൻ നഷ്ടമായത്, 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇരുഭീകരാക്രമണങ്ങളും ഇന്ത്യൻ ഭരണകൂടത്തിനും സുരക്ഷാസേനകൾക്കും വലിയ വെല്ലുവിളിയായിരുന്നു. ആക്രമണത്തെ തുടർന്ന് ക്ഷേത്രത്തിന് കനത്ത സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിരുന്നു. തുടരെയുണ്ടായ ആക്രമണങ്ങൾക്ക് ക്ഷേത്രത്തിന്റെ ചുമരുകളിൽ മാത്രമേ ക്ഷതം ഏൽപ്പിക്കാൻ സാധിച്ചുള്ളൂ. ദൈവികതയുടെ അടയാളമായി പൗഡിയോടെ ക്ഷേത്രം നിന്നും നിലകൊള്ളുന്നു.

Related Stories

No stories found.
Times Kerala
timeskerala.com