
ഹൈദരാബാദ്: ഹൈദരാബാദിലെ സിദ്ധാർത്ഥ് എഞ്ചിനീയറിംഗ് കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി(suicide). രണ്ടാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ജാദവ് സായ് തേജ(22) ആണ് ആത്മഹത്യ ചെയ്തത്.
വിദ്യാർത്ഥി റാഗിംഗിനും പീഡനത്തിനും ഇരയായതായാണ് വിവരം. സീനിയർ വിദ്യാർത്ഥികൾ സായ് തേജയെ ഒരു ബാറിലേക്ക് കൊണ്ടുപോയി മദ്യം കുടിപ്പിക്കുകയും 10,000 രൂപ ബില്ല് അടയ്ക്കാൻ നിർബന്ധിച്ചതായും ആരോപണമുണ്ട്.
ഈ സമ്മർദ്ദം താങ്ങാനാവാതെയാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. വിദ്യാർത്ഥിയുടെ കുടുംബം സീനിയർ വിദ്യാർത്ഥികൾക്കെതിരെ പോലീസിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.