വാഷിംഗ്‌ടൺ : ഇന്ത്യക്കാരനായ യുവാവിനെ അമേരിക്കയിൽ വെടിവെച്ച് കൊലപ്പെടുത്തി. ഹരിയാന സ്വദേശി കപിൽ ആണ് കൊല്ലപ്പെട്ടത്.കടയ്ക്ക് പുറത്ത് ഒരാൾ മൂത്രമൊഴിക്കുന്നത് കപിൽ തടഞ്ഞതിനെ തുടർന്ന് തർക്കമുണ്ടായി. തർക്കത്തിനിടെ അക്രമി തോക്കെടുത്ത് നിറയൊഴിക്കുകയായിരുന്നു.
കാലിഫോർണിയയിൽ ആണ് സംഭവം നടന്നത്.അക്രമിയുടെ പേര് വിവരങ്ങൾ അമേരിക്കൻ അധികൃതർ പുറത്ത് വിട്ടിട്ടില്ല. അക്രമിയെ അറസ്റ്റ് ചെയ്തോ എന്ന കാര്യത്തിലും വ്യക്തതയില്ല.അനധികൃത മാർഗത്തിലൂടെ 2022 ലാണ് കപിൽ അമേരിക്കയിൽ എത്തിയത്.
മാതാപിതാക്കൾക്കും രണ്ട് സഹോദരിമാരും അടങ്ങിയ കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു അദ്ദേഹം. കപിലിന്‍റെ മൃതദേഹം സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടുവരാൻ സഹായിക്കണമെന്ന് കേന്ദ്രത്തോടും ഹരിയാന സർക്കാരിനോടും അദ്ദേഹത്തിന്‍റെ കുടുംബവും ഗ്രാമത്തലവനും അഭ്യർത്ഥിച്ചിട്ടുണ്ട്.