
ന്യൂഡല്‍ഹി: അച്ഛനുമായി വഴക്കിട്ടതിന്റെ ദേഷ്യത്തിൽ 20-കാരന്‍ ഷേവിങ് സെറ്റ് വിഴുങ്ങി. ബ്ലേഡും ഹോള്‍ഡറും ഹാന്‍ഡിലും അടങ്ങുന്ന ഷേവിങ് സെറ്റ് രണ്ട് ഭാഗങ്ങളായാണ് ഇയാള്‍ വിഴുങ്ങിയത്. തുടർന്ന് യുവാവിനെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന് വിഷാദരോഗവും ആത്മഹത്യാപ്രേരണയുമുള്ളതായാണ് റിപ്പോർട്ട്. (suicide attempt)
സ്‌കാനിംഗിൽ ബ്ലേഡ് ഹോൾഡർ വയറ്റിൽ കുടുങ്ങിയതായും ഹാൻഡിൽ വൻകുടലിലെത്തിയതായും കണ്ടെത്തി. ശസ്ത്രക്രിയക്കൊടുവിൽ ഷേവിങ് സെറ്റ് പുറത്തെടുക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം യുവാവ് ശാരീരികമായി സുഖം പ്രാപിച്ചുവരികയാണെന്നാണ് റിപ്പോർട്ട്.