
ദോഹ: ഇന്ത്യൻ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഖത്തർ. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി എന്നിവർ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനുള്ള സന്ദേശത്തിൽ മുൻപ്രധാനമന്ത്രിയുടെ നിര്യാണത്തിൽ ദുഖം അറിയിച്ചു. (Manmohan Singh)
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അനുശോചന സന്ദേശം അയച്ചു.