
മുംബൈ: മുളുണ്ടിലെ റെസിഡൻഷ്യൽ പ്രദേശത്ത് നിന്ന് പെരുമ്പാമ്പിനെ കണ്ടെത്തി(Python). 10 അടി നീളമുള്ള പാറ പെരുമ്പാമ്പിനെയാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്.
പാമ്പിനെ കണ്ടെത്തിയതോടെ നിരവധി പേർ പാമ്പിനെ കാണാനായെത്തി. വിവരം അറിയിച്ചതിനെ തുടർന്ന് റെസ്‌ക്വിങ്ക് അസോസിയേഷൻ ഫോർ വൈൽഡ്‌ലൈഫ് വെൽഫെയറിൽ നിന്ന് സംഘം എത്തി പാമ്പിനെ പിടികൂടി കട്ടിൽ വിട്ടു.
അതേസമയം,സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിൽ നിന്ന് ഒരു കിലോമീറ്ററിൽ താഴെ മാത്രമേ ഇവിടേക്ക് ദൂരമുള്ളുവെന്ന് അധികൃതർ പറഞ്ഞു.