ഡല്‍ഹി : യുക്രൈന്‍ വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. അലാസ്കയിൽ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുടിൻ മോദിയുമായി പങ്കുവെച്ചത്.
പുട്ടിനുമായുള്ള സംഭാഷണത്തെക്കുറിച്ച് മോദി പിന്നീട് എക്സിൽ പോസ്റ്റ് ചെയ്തു.' ഫോണ്‍ കോളിനും അലാസ്‌കയില്‍ വെച്ച് പ്രസിഡന്റ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചതിനും എന്റെ സുഹൃത്തായ പ്രസിഡന്റ് പുടിന് നന്ദി. യുക്രെയ്ന്‍ സംഘര്‍ഷം സമാധാനപരമായി പരിഹരിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെടുകയും ഇക്കാര്യത്തില്‍ എല്ലാ ശ്രമങ്ങളെയും പിന്തുണക്കുകയും ചെയ്യുന്നുവെന്ന് മോദിയുടെ കുറിപ്പ്.
പുതിന് നന്ദിയര്‍പ്പിച്ച പ്രധാനമന്ത്രി, നയതന്ത്രത്തിലൂടെയും സംഭാഷണത്തിലൂടെയും സര്‍ഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കാണണമെന്ന ഇന്ത്യയുടെ നിലപാട് അടിവരയിട്ട് അറിയിക്കുകയും ചെയ്തു. വരാനിരിക്കുന്ന സെലൻസ്കി ട്രംപ് കൂടിക്കാഴ്ചക്ക് മുന്നോടിയായാണ് ഫോൺ സംഭാഷണം.