Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeNationalസിലിണ്ടറിനായി ക്യൂ നിൽക്കുന്നതിനിടെ കുഴഞ്ഞുവീണു; പഞ്ചാബിൽ 66-കാരന് ദാരുണാന്ത്യം | LPG...

സിലിണ്ടറിനായി ക്യൂ നിൽക്കുന്നതിനിടെ കുഴഞ്ഞുവീണു; പഞ്ചാബിൽ 66-കാരന് ദാരുണാന്ത്യം | LPG cylinder queue death Punjab

🎙️ Latest Podcast

ബർണാല: പാചകവാതക സിലിണ്ടറിനായുള്ള നീണ്ട കാത്തിരിപ്പിനിടെ 66-കാരൻ കുഴഞ്ഞുവീണ് മരിച്ചു (LPG cylinder queue death Punjab). പഞ്ചാബിലെ ബർണാല ജില്ലയിലെ ഷഹേന ഗ്രാമത്തിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഭൂഷൺ കുമാർ മിത്തൽ എന്ന വയോധികനാണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

പാചകവാതക വിതരണം താറുമാറായതോടെ സിലിണ്ടറിനായി വലിയ തിരക്കാണ് പ്രദേശത്തെ ഗ്യാസ് ഏജൻസിക്ക് മുന്നിൽ അനുഭവപ്പെട്ടിരുന്നത്. രാവിലെ എട്ട് മണിയോടെ മകൻ ദേവരാജിനൊപ്പം ഭൂഷൺ കുമാർ ഏജൻസിക്ക് മുന്നിലെത്തി.ഏജൻസി തുറക്കുന്നതിന് മുൻപേ എത്തിയെങ്കിലും 25-ാമത്തെ ടോക്കൺ ആണ് ഇവർക്ക് ലഭിച്ചത്. സിലിണ്ടർ ക്യൂവിൽ വെച്ച് അതിന് മുകളിൽ ഇരിക്കുകയായിരുന്നു ഭൂഷൺ കുമാർ. ഇതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിലവിൽ രാജ്യത്തെ ഭൂരിഭാഗം ഗ്യാസ് ഏജൻസികൾക്ക് മുന്നിലും സമാനമായ തിരക്കാണ് അനുഭവപ്പെടുന്നത്. എൽപിജി വിതരണം തടസ്സപ്പെട്ടത് സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ വിതരണം സാധാരണ നിലയിലായില്ലെങ്കിൽ ജനങ്ങളുടെ ദുരിതം ഇനിയും വർദ്ധിക്കുമെന്ന ആശങ്ക ശക്തമാണ്.

Story Summary: A 66-year-old man, Bhushan Kumar Mittal, collapsed and died while waiting in a long queue for an LPG cylinder in Barnala, Punjab. The incident occurred amid a nationwide disruption in cooking gas supply, causing heavy crowds at gas agencies. Preliminary reports suggest a heart attack as the cause of death.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.