
ലാഹോർ: പഞ്ചാബിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 48 ആയി(floods). കാണാതായ നിരവധിപേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. മഴക്കെടുതിയിൽ 1.76 ലക്ഷം ഹെക്ടർ സ്ഥലത്തെ വിളകൾ പൂർണമായും നശിച്ചു.
അതേസമയം, കനത്ത മഴയെ തുടർന്ന് അടച്ച പഞ്ചാബിലെ എല്ലാ സ്കൂളുകളും കോളേജുകളും സർവകലാശാലകളും ഇന്ന് മുതൽ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി ഹർജോത് ബെയിൻസ് അറിയിച്ചു.
മാത്രമല്ല; എൻഡിആർഎഫ്, സൈന്യം, അതിർത്തി സുരക്ഷാ സേന, പഞ്ചാബ് പോലീസ് എന്നിവരുടെ നേതൃത്വത്തിൽ ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.