
പഞ്ചാബ്: പഞ്ചാബിൽ നാശം വിതച്ച വെള്ളപൊക്കത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി(Punjab floods). കനത്ത മഴയും മഴ കെടുതിയും സംസ്ഥാനത്തെ 3.5 ലക്ഷം ജനങ്ങളെ ബാധിച്ചതായാണ് റിപ്പോർട്ട്.
ഹിമാചൽ പ്രദേശിലെയും ജമ്മു കശ്മീരിലെയും വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് സത്‌ലജ്, ബിയാസ്, രവി നദികളും സീസണൽ അരുവികളും കരകവിഞ്ഞൊഴുകി വെള്ളപൊക്കമുണ്ടായത്.
വെള്ളപ്പൊക്കത്തെ തുടർന്ന് പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹർജോത് സിംഗ് ബെയിൻസ് സെപ്റ്റംബർ 7 വരെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചതായാണ് വിവരം.