പുണെ: പണമോ സ്വർണ്ണമോ വിലപിടിപ്പുള്ള മറ്റ് സാധനങ്ങളോ അല്ല, ഒരു മെഡിക്കൽ സ്റ്റോറിൽ നിന്ന് കോണ്ടവും (Condoms) കാഡ്ബറി (Cadbury) ചോക്ലേറ്റുകളും മാത്രം മോഷ്ടിച്ച് രണ്ട് യുവാക്കൾ (Pune Medical Store Theft). മഹാരാഷ്ട്രയിലെ പുണെയിലാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ചർച്ചയായ ഈ വിചിത്ര മോഷണം നടന്നത്. കടയിലെ സിസിടിവി (CCTV) ക്യാമറയിൽ പതിഞ്ഞ മോഷണത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
രാത്രി കട അടച്ചതിന് ശേഷമാണ് മുഖംമൂടി ധരിച്ച രണ്ട് യുവാക്കൾ മെഡിക്കൽ സ്റ്റോറിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയത്. സാധാരണയായി ഇത്തരം മോഷണങ്ങളിൽ കൗണ്ടറിലിരിക്കുന്ന പണമാണ് കവർച്ച ചെയ്യപ്പെടാറുള്ളത്. എന്നാൽ ഇവിടെ പ്രതികൾ നേരെ പോയത് കോണ്ടവും ചോക്ലേറ്റുകളും ഇരിക്കുന്ന റാക്കുകളിലേക്കാണ്.
വിലകൂടിയ വിവിധ ബ്രാൻഡുകളുടെ കോണ്ടം പാക്കറ്റുകളും കാഡ്ബറി ചോക്ലേറ്റുകളും ഇവർ തങ്ങളുടെ ബാഗിലാക്കി. കൗണ്ടറിലുണ്ടായിരുന്ന ചെറിയ തുക മാത്രമാണ് ഇവർ ഇതിന് പുറമെ എടുത്തത്.കടയുടമയുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് പ്രതികൾക്കായി തിരച്ചിൽ നടത്തുന്നത്.
സാധാരണ മോഷണ വാർത്തകളിൽ നിന്നും വ്യത്യസ്തമായ ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വലിയ രീതിയിലാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്.
News Summary: In a bizarre incident captured on CCTV in Pune, two masked men broke into a medical store and stole packets of condoms and Cadbury chocolates. Unlike typical robberies targeting heavy cash or expensive equipment, the duo strictly focused on raiding shelves containing contraceptives and chocolates, along with a minimal amount of cash from the counter. Following a complaint by the store owner, the Pune Police have registered a case and initiated an investigation using the surveillance footage to identify the suspects.

