മഹാരാഷ്ട്ര: എയർ ഇന്ത്യ പൂനെ-ഡൽഹി വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന് റദ്ദാക്കി(flight). പൂനെയിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത് വിമാനം ഡൽഹിയിലേക്കുള്ള മടക്കയാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് പക്ഷി ഇടിച്ചത്. അടിയന്തിര ലാൻഡിംഗ് നടത്തുകയായിരുന്നു. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു. മാത്രമല്ല; തുടർന്ന് യാത്രക്കാരോട് ക്ഷമാപണം നടത്തിയ എയർ ഇന്ത്യ യാത്രക്കാർക്ക് താമസ സൗകര്യം ഒരുക്കുന്നത് ഉൾപ്പെടെ എല്ലാ ക്രമീകരണങ്ങളും ചെയ്തു കൊടുത്തതായാണ് വിവരം. അതേസമയം, യാത്രക്കാർക്ക് എത്രയും വേഗം അവരവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കുന്നതിനായി ബദൽ ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു.
"2025 ജൂൺ 20 ന് പൂനെയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്താനിരുന്ന AI2470 വിമാനം, പക്ഷിയിടിച്ചതിനെ തുടർന്ന് റദ്ദാക്കി. വരുന്ന വിമാനം പൂനെയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതിന് ശേഷമാണ് ഈ സംഭവം കണ്ടെത്തിയത്. വിപുലമായ പരിശോധനകൾ നടത്തുന്നതിനായി വിമാനം നിലത്തിറക്കിയിരിക്കുകയാണ്"- എയർ ഇന്ത്യ പ്രസ്താവനയിലൂടെ വ്യക്തമാക്കി.