
മഹാരാഷ്ട്ര: പൂനെ വിമാനത്താവളത്തിലെ ടെർമിനൽ കെട്ടിടത്തിന് മുന്നിൽ 15 മിനിറ്റിൽ കൂടുതൽ നിർത്തിയിടുന്ന നാലുചക്ര വാഹനങ്ങൾക്ക് 500 രൂപ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു(Pune airport). ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, വാഹന ഗതാഗതം സുഗമമാക്കുക തുടങ്ങിയ കാര്യങ്ങൾ നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇത് സംബന്ധിച്ച് ഡൽഹി ആസ്ഥാനത്തേക്ക് കത്ത് അയച്ചതായും അധികൃതർ അറിയിച്ചു.
"പൂനെ വിമാനത്താവള ടെർമിനലിന് മുന്നിലുള്ള ഗതാഗതക്കുരുക്ക് ഗുരുതരമായ ഒരു ആശങ്കയായി മാറിയിരിക്കുന്നു. നിരവധി യാത്രക്കാരും വാഹന ഡ്രൈവർമാരും മണിക്കൂറുകളോളം കാറുകൾ പാർക്ക് ചെയ്യുന്നതിനാൽ മറ്റുള്ളവർക്ക് വലിയ തടസ്സങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഈ സാഹചര്യം നിയന്ത്രിക്കാൻ, 15 മിനിറ്റിൽ കൂടുതൽ നിർത്തുന്ന വാഹനങ്ങൾക്ക് 500 രൂപ പിഴ ചുമത്താൻ ഞങ്ങൾ തീരുമാനിച്ചു"- പൂനെ വിമാനത്താവള ഡയറക്ടർ സന്തോഷ് ധോകെ വ്യക്തമാക്കി.