

ന്യൂഡൽഹി: ഐഎഎസ് ലഭിക്കാൻ വ്യാജരേഖ ചമച്ച പൂജ ഖേദ്കറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഐഎഎസ് ലഭിക്കുന്നതിനായി ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിലും ഭിന്നശേഷി രേഖയിലും കൃത്രിമം കാട്ടിയതായി കണ്ടെത്തിയതിനെ തുടർന്നാണ് പ്രൊബേഷൻ ഓഫീസറായിരുന്ന പൂജയെ സർക്കാർ പുറത്താക്കിയത്. യുപിഎസ്സി പരീക്ഷയിൽ 841-ാം റാങ്ക് ലഭിച്ച ഇവർ 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്.
ചട്ടം മറികടന്നുകൊണ്ട് സിവിൽ സര്‍വീസ് പരീക്ഷയെഴുതിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ യുപിഎസ്സി പൂജയെ അയോഗ്യയാക്കിയിരുന്നു. കമ്മീഷന്റെ പരീക്ഷകളിൽ നിന്ന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.