ന്യൂഡൽഹി: പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി)യുടെ യോഗം ഇന്ന് ഉച്ചയ്ക്ക് നടക്കും. 'തിരഞ്ഞെടുക്കാത്ത ഓഡിറ്റ് ഖണ്ഡികകളിലും അധിക ചെലവുകളിലും നടപടി സ്വീകരിച്ചതിന്റെ രേഖകൾ സമയബന്ധിതമായി സമർപ്പിക്കുന്നതിൽ പരാജയപെടുന്നു' എന്ന വിഷയത്തിൽ ധനകാര്യ മന്ത്രിയുടെ പ്രതിനിധിയുടെ വിശദീകരണമായിരിക്കും യോഗത്തിന്റെ അജണ്ട. കോൺഗ്രസ് എംപി കെ.സി. വേണുഗോപാലാണ് കമ്മിറ്റിയുടെ ചെയർമാൻ. (Parliament)
അടുത്ത വർഷം നടക്കുന്ന എഐ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയുടെ സാങ്കേതിക നയതന്ത്രത്തെക്കുറിച്ച് വിദേശകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി നേരത്തെ ചർച്ചകൾ നടത്തിയിരുന്നു. ഈ വിഷയത്തിൽ മറ്റ് മന്ത്രാലയങ്ങളുമായും വിദഗ്ധരുമായും കൂടിയാലോചിക്കാൻ ആഗ്രഹിക്കുന്നതിനാൽ, ഈ വിഷയത്തിൽ കൂടുതൽ സെഷനുകൾ നടത്തുമെന്ന് ശശി തരൂർ അറിയിച്ചിരുന്നു.