
തെലങ്കാന: തെലങ്കാനയിലെ നിർമ്മലിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു(PUBG game). ബേട്ടി റിഷേന്ദ്ര എന്ന വിദ്യാർത്ഥിയാണ് തൂങ്ങി മരിച്ചത്. ഓൺലൈൻ ഗെയിമായ 'PUBG' യ്ക്ക് അടിമയായ കുട്ടി മാതാപിതാക്കൾ ഫോൺ പിടിച്ചുവെച്ചതിൽ മനംനൊന്താണ് ജീവനൊടുക്കിയത്.
കുട്ടി ഗെയിംന് അടിമപ്പെട്ടിരുന്നതായും ഒരു ദിവസം 10 മണിക്കൂറിലധികം സമയം കുട്ടി ഗെയിമിനായി നീക്കിവച്ചിരുന്നതായും രക്ഷിതാക്കൾ പറഞ്ഞു. ഇതേ തുടർന്ന് കുട്ടിയെ കൗൺസിലിംഗിനായി ഒരു സൈക്യാട്രിസ്റ്റിന്റെയും ന്യൂറോ സർജന്റെയും അടുത്തേക്ക് കൊണ്ട് പോയിരുന്നു. ഇതുകൊണ്ട് പ്രയോജനം ഉണ്ടാകാത്തതിനാൽ രക്ഷിതാക്കൾ മൂന്ന് ദിവസം മുമ്പ് മകന്റെ ഫോൺ പിടിച്ചു വാങ്ങുകയായിരുന്നു. ഇതിൽ മനം നൊന്താണ് കുട്ടി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പോലീസ് കേസെടുത്തു.