കുതിച്ചുയർന്നതിന് പിന്നാലെ PSLV ദൗത്യം പരാജയം: മൂന്നാം ഘട്ട ജ്വലനത്തിൽ സാങ്കേതിക തകരാറെന്ന് ISRO | PSLV-C62

ഉപഗ്രഹങ്ങളെല്ലാം നഷ്ടമായതായാണ് സൂചന.
കുതിച്ചുയർന്നതിന് പിന്നാലെ PSLV ദൗത്യം പരാജയം: മൂന്നാം ഘട്ട ജ്വലനത്തിൽ സാങ്കേതിക തകരാറെന്ന് ISRO | PSLV-C62
Updated on

ശ്രീഹരിക്കോട്ട: ഐ എസ് ആർ ഒയുടെ പിഎസ്എൽവി-സി62 വിക്ഷേപണത്തിന്റെ നിർണ്ണായക ഘട്ടമായ മൂന്നാം ഘട്ട ജ്വലനത്തിൽ സാങ്കേതിക തകരാർ. ഇക്കാര്യം ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചു.(PSLV-C62 Mission in trouble?)

പിഎസ്എൽവി റോക്കറ്റിന്റെ മൂന്നാം ഘട്ടം തകരാറിലാകുന്നത് ഇത് തുടർച്ചയായ രണ്ടാം തവണയാണ് എന്നത് ശാസ്ത്രലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം മെയ് 18-ന് നടന്ന പിഎസ്എൽവി-സി61 വിക്ഷേപണവും സമാനമായ രീതിയിൽ മൂന്നാം ഘട്ടത്തിലെ തകരാർ മൂലമാണ് പരാജയപ്പെട്ടത്. വിക്ഷേപണത്തിന്റെ ഏത് ഘട്ടത്തിലാണ് പിഴവ് സംഭവിച്ചതെന്ന് കണ്ടെത്താൻ വിശദമായ പരിശോധനകൾ നടത്തിവരികയാണെന്ന് ചെയർമാൻ വ്യക്തമാക്കി.

ഡിആർഡിഒയുടെ അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമായ 'അന്വേഷ' ഉൾപ്പെടെ 16 ഉപഗ്രഹങ്ങളാണ് ഈ ദൗത്യത്തിലൂടെ വിക്ഷേപിച്ചിരുന്നത്. ഈ ഉപഗ്രഹങ്ങളെല്ലാം നഷ്ടമായതായാണ് സൂചന.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഇന്ന് രാവിലെ 10.17-നായിരുന്നു വിക്ഷേപണം നടന്നത്. ആദ്യ രണ്ട് ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയെങ്കിലും മൂന്നാം ഘട്ടത്തിൽ റോക്കറ്റ് നിയന്ത്രണം വിടുകയായിരുന്നു. അന്വേഷയ്ക്ക് പുറമെ വിദേശ രാജ്യങ്ങളിൽ നിന്നുള്ളതും ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടേതുമായ 15 ചെറു ഉപഗ്രഹങ്ങളും ഉണ്ടായിരുന്നു

Related Stories

No stories found.
Times Kerala
timeskerala.com