
ലക്നൗ: ഉത്തർപ്രദേശിലെ വാരണാസിയിൽ, സ്പായുടെ മറവിൽ പെൺവാണിഭം നടത്തി വന്നിരുന്ന സംഘം അറസ്റ്റിൽ. വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും പെൺകുട്ടികളുടെ ചിത്രങ്ങൾ പങ്കുവച്ചെന്ന് സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നതെന്നാണ് പോലീസ് പറയുന്നത്. പോലീസ് റെയ്ഡ് നടത്തി 3 സ്ത്രീകളെയും 2 ആൺകുട്ടികളെയും സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തു. ലൈംഗിക ഉപകരണങ്ങളും , മൊബൈൽ ഫോണുകളും, പണവും ഇവരിൽ നിന്നും പോലീസ് കണ്ടെത്തി.
ഉത്തർപ്രദേശിലെ വാരണാസിയിലെ കാന്റ് പ്രദേശത്ത് ആണ് സംഘം പ്രവർത്തിച്ചിരുന്നത്. പ്രീതം കോംപ്ലക്‌സിന്റെ ബേസ്‌മെന്റിൽ ഒരു സ്പാ സെന്ററിന്റെ മറവിൽ ഒരു സെക്സ് റാക്കറ്റ് നടക്കുന്നതായി വിവരം ലഭിച്ചതായി എഡിസിപി വരുണ നീതു കദ്യാൻ വെള്ളിയാഴ്ച പറഞ്ഞു. വിവരത്തിന്റെ അടിസ്ഥാനത്തിൽ, പോലീസ് റെയ്ഡ് നടത്തി 3 സ്ത്രീകളെയും 2 യുവാക്കളെയും സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തു. മുഴുവൻ നെറ്റ്‌വർക്കും ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് വഴിയാണ് പ്രവർത്തിച്ചിരുന്നത്- അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയ വഴിയാണ് ഈ സെക്സ് റാക്കറ്റ് പ്രവർത്തിച്ചിരുന്നത്. എല്ലാ പ്രതികളുടെയും മൊബൈൽ ഡാറ്റ പോലീസ് പരിശോധിച്ചുവരികയാണ്. ബന്ധപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും അന്വേഷിച്ചുവരികയാണ്. നെറ്റ്‌വർക്കിന്റെ ഓപ്പറേറ്ററായ പങ്കജ് ചൗബെയെയും സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സമാനമായ ഒരു കേസിൽ ഇയാൾ നേരത്തെ ജയിലിലും ആയിട്ടുനെനന്ദും പോലീസ് പറഞ്ഞു. നേരത്തെ, ബറേലിയിലെ നവാബ്ഗഞ്ച് പ്രദേശത്തെ ഒരു വീട്ടിൽ പ്രവർത്തിക്കുന്ന ഒരു സെക്സ് റാക്കറ്റ് പോലീസ് പുറത്തുകൊണ്ടുവന്നിരുന്നു. ആ സമയത്ത്, റെയ്ഡിനിടെ, 4 സ്ത്രീകളും ഒരു യുവാവും പിടിയിലായിരുന്നു.