
താനെ: യുവതികളെ എത്തിച്ച് പെൺവാണിഭം നടത്തിയ കേസിൽ നടി അറസ്റ്റിൽ. മഹാരാഷ്ട്രയിലാണ് സംഭവം. അനുഷ്‌ക മോണി മോഹൻ ദാസ് എന്ന നടിയെയാണ് പോലീസ് പിടികൂടിയത്. സിനിമയിൽ അവസരം തേടുന്ന യുവതികളെ സംഘത്തിൽ എത്തിച്ചായിരുന്നു ഇവർ പെൺവാണിഭം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. രഹസ്യവിവരത്തെ തുടർന്ന് പോലീസ് സംഘം ഇടപാടുകാരെന്ന വ്യാജേന ഇവരെ സമീപിക്കുകയായിരുന്നു. തുടർന്നാണ് തന്ത്രപരമായി ഇവരെ കുടുക്കിയത്. ടിവി സീരിയലുകളിലും ബംഗ്ലാ സിനിമയിലും സജീവമായ രണ്ട് സ്ത്രീകളെ സംഘത്തിൽ നിന്നും രക്ഷപ്പെടുത്തിയാതായി അസിസ്റ്റന്റ് കമ്മീഷണർ മദൻ ബല്ലാൽ പറഞ്ഞു.മനുഷ്യക്കടത്ത് തടയുന്നതിനുള്ള ഭാരതീയ ന്യായ സംഹിതയിലെ 143(3) വകുപ്പും, ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്റ്റും (PITA) ചുമത്തി ദാസിനെതിരെ കേസെടുത്തിട്ടുണ്ട്. രക്ഷപ്പെടുത്തിയ സ്ത്രീകളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായും ഉദ്യോഗസ്ഥൻ അറിയിച്ചു.