
ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്(Property dispute) . ഔറ സ്വദേശിയായ ശൈലേന്ദ്ര യാദവ്(32) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.
രാവിലെ 11:30 ഓടെ നടന്ന സംഭവം നടന്നത്. കുടുംബ സ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തിൽ നീതി ലഭിക്കാത്തതിനെ തുടർന്നാണ് യാദവ് ആത്മഹത്യക്ക് ഒരുങ്ങിയത്.
എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇയാളെ തടയുകയായിരുന്നു. സംഭവത്തിൽ പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.