
ലഖ്‌നൗ: റഹിമാബാദിൽ സ്വത്ത് തർക്കത്തിനിടെ ബന്ധുക്കൾ ചേർന്ന് യുവാവിനെ കുത്തി കൊന്നു(Property dispute). സംഭവത്തിൽ സ്വകാര്യ ഡ്രൈവറായ അമൻ ദീക്ഷിത്(32) ആണ് കൊല്ലപ്പെട്ടത്. അമന്റെ പിതാവ് സുശീൽ ദീക്ഷിതിന്റെ പരാതിയിൽ ബന്ധുവായ പങ്കജ് ദീക്ഷിത്, അമ്മ മഞ്ജു, ബന്ധുക്കളായ നീരജ്, സ്വപ്ന, കൽപ്പന, വിമലേഷ് ദീക്ഷിത് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
അമാന്റെ പേരിലുള്ള സ്വത്തുക്കൾ തട്ടിയെടുക്കാൻ ബന്ധുക്കൾ ശ്രമിച്ചിരുന്നു. ഇത് പലപ്പോഴും വഴക്കുകൾക്ക് കാരണമായതായും വിവരമുണ്ട്. കഴിഞ്ഞ ദിവസം രാത്രി സ്വത്ത് തർക്കത്തിനിടെ ബന്ധുക്കൾ ചേർന്ന് അമാനെ മൂർച്ചയുള്ള കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയും ഇഷ്ടികയും ഉപയോഗിച്ച് ഇടിച്ചു ചതയ്ക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.