
ഹാവേരി: ഹാവേരി ജില്ലയിലെ ഷിഗ്ഗാവിൽ കോൺഗ്രസ് പ്രവർത്തകനെ ഒരു സംഘം അക്രമികൾ ചേർന്ന് കൊലപ്പെടുത്തി(Congress worker). കോൺട്രാക്ടറും കോൺഗ്രസ് പ്രവർത്തകനുമായ ശിവാനന്ദ് കുന്നൂർ (44) ആണ് കൊല്ലപ്പെട്ടത്. രണ്ട് മോട്ടോർ സൈക്കിളുകളിലായാണ് ആക്രമികൾ എത്തിയത്. ഇവരുടെ പക്കൽ ഇരുമ്പ് വടികളും വടിവാളുകളും ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ചാണ് ശിവാനന്ദനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്.
സ്വത്ത് തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. അതേസമയം ക്രമസമാധാനം നിലനിർത്തുന്നതിനും കൂടുതൽ അക്രമങ്ങൾ തടയുന്നതിനും വേണ്ടി സുരക്ഷാ ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. കൊലപാതകത്തെ തുടർന്ന് ശിവാനന്ദന്റെ ഭാര്യ പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.