ഡല്‍ഹി : പ്രമുഖ പാന്‍ മസാല വ്യവസായിയുടെ മരുമകളെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വ്യവസായിയായ കമല്‍ കിഷോര്‍ ചൗരസ്യയുടെ മകന്റെ ഭാര്യ ദീപ്തി ചൗരസ്യ(40)യെയാണ് ഡല്‍ഹി വസന്ത് വിഹാറിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കമല പസന്ത്, രാജശ്രീ തുടങ്ങിയ ബ്രാന്‍ഡുകളിലുള്ള പാന്‍ മസാല പുറത്തിറക്കുന്ന കമ്പനിയുടെ ഉടമയാണ് കമല്‍ കിഷോര്‍. ഇദ്ദേഹത്തിന്റെ മകന്‍ അര്‍പിതിന്റെ ഭാര്യയാണ് ദീപ്തിയാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഡല്‍ഹിയിലെ വീട്ടില്‍ ദീപ്തിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കിടപ്പുമുറിയില്‍ നിന്ന് ദീപ്തി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു. മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്നും എന്നാൽ ഒരു ബന്ധത്തില്‍ സ്‌നേഹവും വിശ്വാസവും ഇല്ലെങ്കില്‍ ജീവിതത്തിന് അര്‍ഥമെന്താണെന്ന് കുറിപ്പി പരാമർശിക്കുന്നു .2010-ലാണ് ദീപ്തിയും അര്‍പിതും വിവാഹിതരായത്. ദമ്പതിമാര്‍ക്ക് 14 വയസ്സുള്ള മകനും അഞ്ചുവയസ്സുള്ള മകളുമുണ്ട്.