പട്ന: ബിഹാർ ആസ്ഥാനമായുള്ള പ്രമുഖ വ്യവസായി ഗോപാൽ ഖേംകയെ പട്നയിലെ തന്റെ വസതിക്ക് സമീപം ബൈക്കിലെത്തിയ അക്രമി വെടിവച്ചു കൊന്ന സംഭവത്തിൽ ക്രമസമാധാന യോഗം ചേർന്ന് നിതീഷ് കുമാർ. വെള്ളിയാഴ്ച രാത്രി 11.40 ഓടെ ഗാന്ധി മൈതാൻ പ്രദേശത്താണ് സംഭവം.(Prominent businessman shot dead in Patna)
പ്രാദേശിക പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും പട്രോളിംഗ് വാഹനങ്ങളിലെ ഉദ്യോഗസ്ഥരും ഉടൻ കുറ്റകൃത്യം നടന്ന സ്ഥലത്തെത്തി. ഫോറൻസിക് വിദഗ്ധർ തെളിവുകൾ ശേഖരിച്ചുവരികയാണ്. അന്വേഷണം പുരോഗമിക്കുകയാണ്.