‘സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു’; ഡോക്ടർമാർ സമരം അവസാനിപ്പിക്കണമെന്ന് അഭിഷേക് ബാനർജി

‘സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു’; ഡോക്ടർമാർ സമരം അവസാനിപ്പിക്കണമെന്ന് അഭിഷേക് ബാനർജി
Published on

കൊൽക്കത്ത: പ്രതിഷേധിക്കുന്ന ഡോക്ടർമാരോട് സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജി. ആദ്യ ദിവസം മുതൽ സുരക്ഷ സംബന്ധിച്ച ഡോക്ടർമാരുടെ ആശങ്കകളിൽ താൻ അവരെ പിന്തുണച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടർമാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള മിക്ക നടപടികളും പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടർമാരുടെ ആശങ്കകളിൽ ചിലത് ഒഴികെ ബാക്കിയുള്ളവ വിവേകപൂർണ്ണവും ന്യായയുക്തവുമാണെന്ന് അഭിഷേക് ബാനർജി എക്സ് പോസ്റ്റിൽ പറഞ്ഞു. സി.സി.ടി.വി കാമറകൾ സ്ഥാപിക്കലും മെഡിക്കൽ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവും ഉൾപ്പെടെയുള്ളവ 14 ദിവസത്തിനകം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com