

റാഞ്ചി: പ്രൈവറ്റ് സെക്രട്ടറി സുനിൽ ശ്രീവാസ്തവ ഉൾപ്പെടെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വിശ്വസ്തരുടെ വസതികളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. (Income tax raid)
റാഞ്ചി, ജംഷഡ്പുർ ഉൾപ്പെടെ ഒന്പത് കേന്ദ്രങ്ങളിൽ പരിശോധന നടന്നതായി ആദായനികുതി വകുപ്പ് വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. റാഞ്ചി അശോക് നഗർ റോഡിലുള്ള സുനിൽ ശ്രീവാസ്തവയുടെ വീട്ടിൽ റെയ്ഡ് പുരോഗമിക്കുന്നതിനിടെ ജംഷഡ്പുരിലെ ഏതാനുംകേന്ദ്രങ്ങളിലും പരിശോധന നടന്നു.