
കർണാടക: ബാംഗ്ലൂരിൽ സംഘടിപ്പിച്ച കേന്ദ്ര സർക്കാർ പരിപാടി കന്നഡ അനുകൂല പ്രതിഷേധക്കാർ തടസ്സപ്പെടുത്തി(Kannada protesters). ബാംഗ്ലൂരിലെ പഞ്ചനക്ഷത്ര ഹോട്ടലായ താജ് വെസ്റ്റ് എൻഡിൽ സംഘടിപ്പിച്ച പരുപാടിയിലേക്കാണ് 40 ഓളം പ്രതിഷേധക്കാർ ഇരച്ചുകയറിയത്. വ്യാഴാഴ്ച രാവിലെ 10:45 ഓടെയാണ് സംഭവം.
സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. മഞ്ഞയും ചുവപ്പും നിറത്തിലുള്ള സ്കാർഫുകൾ ധരിച്ച് 40 ലധികം പ്രതിഷേധക്കാർ മുദ്രാവാക്യം വിളിക്കുകയും പരിപാടിയുടെ പോസ്റ്ററുകൾ കീറുകയും ചെയ്തു. അതേസമയം സംഭവം നടന്ന് മിനിറ്റുകൾക്കുള്ളിൽ, ബാംഗ്ലൂർ പോലീസ് ഇടപെട്ട് 40 പ്രതിഷേധക്കാരെയും അറസ്റ്റ് ചെയ്തു.