ന്യൂഡൽഹി : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരു വർഷം തികയുന്ന ദിനത്തിൽ ലോക്സഭയിൽ ധനസഹായത്തിന് നോട്ടീസ് നൽകി വയനാട് എം പി പ്രിയങ്ക ഗാന്ധി. കേന്ദ്ര സഹായം വായ്പയായി നൽകിയത് അത്ഭുതകരവും നീതിരഹിതവും ആണെന്നാണ് അവർ പറഞ്ഞത്. (Priyanka Gandhi on Wayanad landslide disaster)
കേരളം കണ്ട മഹാദുരന്തമാണ് നടന്നതെന്നും, വയനാടിനെ സഹായിക്കാൻ സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു. വായ്പയ്ക്ക് പകരം ധനസഹായമാണ് നൽകേണ്ടതെന്നും, വായ്പ സമയപരിധി നീട്ടണമെന്നും പ്രിയങ്ക ആവശ്യമുന്നയിച്ചു.