ന്യൂഡൽഹി: വസീറാബാദിൽ ബന്ധുവിനെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ സ്വകാര്യ സ്കൂൾ അധ്യാപികയും രണ്ട് സഹായികളും അറസ്റ്റിലായി(cheat). സിബിഐ ഉദ്യോഗസ്ഥർ എന്ന വ്യാജേനയാണ് ഇവർ ബന്ധുവിനെ കബളിപ്പിച്ച് ആഭരണങ്ങളും മൂന്ന് ലക്ഷം രൂപയും കവർന്നത്.
ജൂലൈ 10 ന് വൈകുന്നേരം 7.30 ഓടെയാണ് ഇവർ കൃത്യം നടത്തിയത്. സംഭവത്തിൽ കരവാൽ നിവാസിയായ 22 വയസുള്ള അധ്യാപികയും സഹയികളായ കേശവ് പ്രസാദ് (28), വിവേക് സിംഗ് (20) എന്നിവരുമാണ് അറസ്റ്റിലായത്. ഇവർക്കെതിരെ വഞ്ചന, മോഷണം, കബളിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പോലീസ് അറിയിച്ചു.