
ന്യൂഡൽഹി : ഹരിയാനയിലെ ഹിസാറിൽ വ്യാഴാഴ്ച ഒരു സ്വകാര്യ സ്കൂൾ പ്രിൻസിപ്പലിനെ വിദ്യാർഥികൾ കുത്തിക്കൊലപ്പെടുത്തി. ജഗ്ബീർ സിങ്ങിനെയാണ് 15 വയസ്സ് പ്രായമുള്ള രണ്ട് കുട്ടികൾ കൊന്നത്. (Private school Principal stabbed to death by two teenage students in Haryana)
പ്രിൻസിപ്പലിനോട് ദേഷ്യപ്പെട്ടാണ് പ്രതികൾ ഈ കടുത്ത നടപടി സ്വീകരിച്ചതെന്ന് എസ്പി പറഞ്ഞു. മുടി മുറിച്ച് അച്ചടക്കം പാലിക്കാൻ പ്രിൻസിപ്പൽ കുട്ടികളോട് പറഞ്ഞതിൽ പ്രകോപിതരായി നാർനുണ്ട് പട്ടണത്തിലെ ബാസ് ഗ്രാമത്തിലെ കർത്താർ മെമ്മോറിയൽ സ്കൂളിലെ രണ്ട് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ സ്കൂൾ പ്രിൻസിപ്പലിനെ കുത്തിക്കൊലപ്പെടുത്തി.