
ന്യൂഡൽഹി: തിഹാർ ജയിലിലെ തടവുകാരൻ ആശുപത്രിയിൽ തൂങ്ങി മരിച്ചുJail). വിചാരണത്തടവുകാരനായ രമേശ് കർമ്മകർ ആണ് ആത്മഹത്യ ചെയ്തത്. നാലാം നമ്പർ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ഇയാളെ മെയ് 28 ന് മൂന്നാം നമ്പർ ജയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
എന്നാൽ ഇയാളെ ഞായറാഴ്ച രാത്രി ജയിൽ ആശുപത്രി ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ തിങ്കളാഴ്ച പുലർച്ചെയാണ് ജയിൽ അധികൃതർ വിവരം അറിഞ്ഞതെന്ന് അധികൃതർ അറിയിച്ചു.