
ന്യൂഡൽഹി: ദീപാവലിയോടനുബന്ധിച്ച് ഇന്ത്യൻ ജനതയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള വിഷയങ്ങൾ കത്തിൽ അദ്ദേഹം പരാമർശിച്ചു.(Prime Minister's letter wishing Diwali)
ഭാരതം ധാർമികത ഉയർത്തിപ്പിടിക്കുക മാത്രമല്ല, അനീതിക്കെതിരെ പ്രതികാരം ചെയ്യുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി കത്തിൽ പറയുന്നു. മാവോയിസ്റ്റ് ഭീഷണി കാരണം വെളിച്ചമെത്താത്ത പല പ്രദേശങ്ങളിലും ഇത്തവണ വെളിച്ചമെത്തി.
ജിഎസ്ടി (GST) പരിഷ്കരണം ജനങ്ങൾക്ക് കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാക്കി. സ്വദേശി ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ശ്രീരാമൻ നൽകിയ ഉപദേശത്തിന്റെ നിലവിലെ ഉദാഹരണമാണ് ഓപ്പറേഷൻ സിന്ദൂർ എന്നും മോദി കത്തിൽ വ്യക്തമാക്കി.