
ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ 75-ാമത് പിറന്നാളിനോടനുബന്ധിച്ച് രാജ്യത്ത് ഇന്ന് വിപിലമായ ആഘോഷ പരിപാടികൾ നടക്കും(Prime Minister's 75th birthday). രാജ്യത്തുടനീളമുള്ള സ്ത്രീകൾ, കൗമാരക്കാർ, കുട്ടികൾ എന്നിവരുടെ ആരോഗ്യ സംരക്ഷണത്തിനായി ഇന്ന് സ്വസ്ത് നാരി, സശക്ത് പരിവാർ അഭിയാൻ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
രാജ്യത്തുടനീളമുള്ള സ്ത്രീകളുടെയും കൗമാരക്കാരുടെയും ആരോഗ്യ, പോഷകാഹാര സേവനങ്ങൾ ശക്തിപ്പെടുത്തുന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം. സെപ്റ്റംബർ 17 ന് ഇന്ന് മുതൽ ആരംഭിക്കുന്ന ഈ പദ്ധതി ഒക്ടോബർ 2 വരെ തുടരും. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും വനിതാ ശിശു വികസന മന്ത്രാലയവും സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.
മാത്രമല്ല; പ്രധാനമന്ത്രി മാതൃ വന്ദന യോജന (പിഎംഎംവിവൈ) പ്രകാരമുള്ള ആനുകൂല്യങ്ങളും ഇന്ന് പ്രധാനമന്ത്രി 10 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് ഒരേസമയം വിതരണം ചെയ്യുമെന്നും വിവരമുണ്ട്.