
ഷിംല: ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിലും മഴക്കെടുതിയിലുമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചൽ പ്രദേശ് സന്ദർശിക്കുമെന്ന് റിപ്പോർട്ട്(Prime Minister Narendra Modi). സെപ്റ്റംബർ 9 നാണ് ദുരന്ത ഭൂമിയിൽ സന്ദർശനം നടത്തുക.
സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ജയറാം താക്കൂറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.