
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ബീഹാർ സന്ദർശിക്കും(Prime Minister). നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്താണ് സന്ദർശനം നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. റിപ്പബ്ലിക് ഓഫ് ഗിനിയയിലേക്ക് ബീഹാറിലെ മർഹോറ ഫാക്ടറിയിൽ നിർമ്മിച്ച ആദ്യത്തെ ലോക്കോമോട്ടീവ് പ്രധാനമന്ത്രി മോദി നാളെ ഫ്ലാഗ് ഓഫ് ചെയ്യും.
150 ലോക്കോമോട്ടീവുകൾ മൂന്ന് വർഷത്തിനുള്ളിൽ സിംഫെറിന്റെ സിമാൻഡോ ഇരുമ്പയിര് പദ്ധതിക്കായി വിതരണം ചെയ്യുമെന്ന് ആഫ്രിക്കയിലെ ഗിനിയയുമായി കരാർ ഒപ്പിട്ടിരുന്നു. ഇതിന് 3,000 കോടി രൂപയിലധികം വില വരും. നടപ്പ് സാമ്പത്തിക വർഷത്തിൽ 37 ലോക്കോമോട്ടീവുകളും അടുത്ത സാമ്പത്തിക വർഷത്തിൽ 82 ഉം, ബാക്കി 31 എണ്ണം മൂന്നാം വർഷവും വിതരണം ചെയ്യാനാണ് നിലവിൽ പദ്ധതിയിട്ടിരിക്കുന്നത്.