
ടോക്കിയോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ ജപ്പാൻ സന്ദർശനം പുരോഗമിക്കുന്നു( Prime Minister Narendra Modi). വെള്ളിയാഴ്ച പ്രധാനമന്ത്രി മോദിയും ഇഷിബയുമായി നടന്ന ഉച്ചകോടിയിൽ അടുത്ത ഒരു ദശകത്തിനുള്ളിൽ ഇന്ത്യയിൽ 10 ട്രില്യൺ യെൻ നിക്ഷേപിക്കാനുള്ള ലക്ഷ്യം ജപ്പാൻ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ഇന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി ടോക്കിയോയിൽ നാഷണൽ ഗവർണേഴ്‌സ് അസോസിയേഷൻ അംഗങ്ങളുമായി സംവദിക്കുമെന്നാണ് വിവരം. ശേഷം, ജാപ്പനീസ് ഗവർണർ ഷിഗെരു ഇഷിബ ഒരുക്കുന്ന ഉച്ച വിരുന്നിൽ പങ്കെടുക്കും. അതിനു ശേഷമായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് ഗവർണർണ്ണറും ടോക്കിയോ ഇലക്ട്രോൺ ഫാക്ടറി സന്ദർശിക്കുക എന്നാണ് വിവരം. ശേഷം ചൈനയിലേക്ക് പോകുന്ന പ്രധാനമന്ത്രി എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കും.