
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75 -ാം പിറന്നാൾ ആഘോഷം( Prime Minister Narendra Modi's 75th birthday). മുൻ വർഷങ്ങളിലെന്ന പോലെ ഈ പിറന്നാളിനും ബിജെപി "സേവ പഖ്‌വാര" നടത്തും. പൊതുജനക്ഷേമത്തിലും മാനവിക സേവനത്തിലും പ്രധാനമന്ത്രിയുടെ ശ്രദ്ധ ഉയർത്തിക്കാട്ടുന്ന രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പരിപാടിയാണിത്.
സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ രാജ്യമെമ്പാടും പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബിജെപി അറിയിച്ചു. രക്തദാന പരിപാടികൾ, ശുചിത്വ കാമ്പെയ്‌നുകൾ, 'നമോ യുവ റൺ' എന്നിവ പരിപാടികളുടെ ഭാഗമായി ഉണ്ടാകും. കൂടാതെ, 'സുമൻ സഖി' ചാറ്റ്‌ബോട്ടിന്റെ ഉദ്‌ഘാടനവും 'ഏക് ബാഗിച്ച മാ കേ നാം' പ്ലാന്റേഷൻ ഡ്രൈവും പരിപാടിയുടെ ഭാഗമായി നടക്കും.