
ന്യൂഡൽഹി: 75-ാമത് ജന്മദിനത്തിന് ബ്രിട്ടിഷ് രാജാവ് ചാൾസ് മൂന്നാമൻ നൽകിയ ജന്മദിന സമ്മാനമായ "കദംബ തൈ" നട്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു(Prime Minister Narendra Modi).
വെള്ളിയാഴ്ച തന്റെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാൺ മാർഗിലാണ് കദംബ തൈ നട്ടത്. പ്രധാനമന്ത്രി മോദിയുടെ 'ഏക് പെഡ് മാ കേ നാം' സംരംഭത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരത്തിൽ ഒരു ജന്മദിന സമ്മാനം നൽകാൻ പ്രേരിപ്പിച്ചതെന്ന് ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ പറഞ്ഞു. "കദംബ തൈ" നട്ടതിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനും എക്‌സിൽ പങ്കുവച്ചു.